ഹുസ്‌നി മുബാറക് കുറ്റവിമുക്തന്‍

കെയ്‌റോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക്കിനെ കോടതി കുറ്റവിമുക്തനാക്കി. 2011 ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതിഷേധിച്ചവരെ കൂട്ടകൊല ചെയ്‌തെന്നായിരുന്നു കേസ്. അഴിമതി, കൊലപാതകം, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങളും ഒഴിവാക്കി.

മുബാറക്കിന്റെ മക്കളായ അലായുടേയും ജമാലിന്റെയും പേരിലുള്ള അഴിമതി കേസും കോടതി തള്ളി. കൂടാതെ മുന്‍ ആഭ്യന്തര മന്ത്രി ഹബീബ് അല്‍ ആദ്‌ലിയെയും കോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ട്.

കേസില്‍ മുബാറക്കിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച വിചാരണ കോടതിയുടെ നടപടി 2012ല്‍ സ്റ്റേ ചെയ്തിരുന്നു. 2013 മെയിലാണ് കേസിന്റെ പുനര്‍വിചാരണ ആരംഭിച്ചത്. സെപ്റ്റംബര്‍ 27ന് വിധി പറയാനാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും മുഖ്യ ജഡ്ജി കമാല്‍ അല്‍ റഷീദി ഇത് നവംബര്‍ 29ലേക്ക് മാറ്റുകയായിരുന്നു.

മൂന്ന് പതിറ്റാണ്ട് നീണ്ട മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ 846 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 239 പേരുടെ മരണമാണ് കോടതി പരിഗണിച്ചത്.

Top