പോക്കറ്റിലിട്ടാല്‍ വളഞ്ഞു പോകുന്നു എന്നതായിരുന്നു ഐഫോണ്‍ 6 നേക്കുറിച്ചുള്ള ആദ്യത്തെ വിവാദം. ‘ബെന്‍ഡ്ഗേറ്റ്’ (bend gate) എന്നറിയപ്പെട്ട ഈ വിവാദം ചില്ലറ തലവേദനയല്ല ഉണ്ടാക്കിയത്. അത് കെട്ടടങ്ങുന്നതിനു മുമ്പ് അടുത്ത പ്രശ്നം തലപൊക്കി. ഐഫോണ്‍ ഉപയോക്താക്കളുടെ ‘മുടി പറിക്കുന്നു’വെന്നാണ് പുതിയ ആരോപണം. സംഭവം ഹെയര്ഗേറ്റ് (hair gate) എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ നല്ല പ്രചാരം നേടിക്കഴിഞ്ഞു.
ഫോണ്‍ ചെയ്യുന്ന സമയത്ത് ഐഫോണ്‍ 6ന്റെ മെറ്റാലിക് ബോഡിയും ഡിസ്പ്ലേ ഗ്ലാസ്സും ചേരുന്നിടത്ത് ഉപയോക്താക്കളുടെ മുടിയും താടിയുമൊക്കെ കുടുങ്ങിപ്പോകുന്നു എന്നാണ് ആരോപണം. ഐഫോണ്‍ ഉപയോഗിക്കുന്നവരില്‍ ചിലര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നതെങ്കിലും ആരോപണത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനായിട്ടില്ല. ഇതിനെതിരെ ആപ്പിള്‍ പ്രതികരിച്ചിട്ടുമില്ല.
എന്തായാലും ഐഫോണിനെ സംബന്ധിച്ച ഹെയര്ഗേറ്റ് ട്വിറ്ററിലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും പ്രചാരം നേടിക്കഴിഞ്ഞു.