ഹൈക്കോടതി വിമര്‍ശനം: കെ.എം മാണി രാജി വയ്‌ക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ്

തിരുവനന്തപുരം: കെ.എം മാണി മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടതില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വം. വിജിലന്‍സ് ഹര്‍ജിയില്‍ ഹൈക്കോടതി വിമര്‍ശമുന്നയിച്ചതിനെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

യോഗത്തിനു ശേഷം മന്ത്രി പി ജെ ജോസഫ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്നാണ് നേതൃത്വത്തിന്റെ നിലപാട്. മാണി രാജിവെക്കില്ലെന്നതാണ് യോഗ തീരുമാമെന്ന് പറഞ്ഞ പി ജെ ജോസഫ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ വിസമ്മതിച്ചു.

മാണിയുടെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നതെന്നും വിഷയത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്യാടന്‍ പറഞ്ഞു.

Top