അഡ്ലെയ്ഡ്: ആസ്ത്രേലിയന്‍ താരം ഫിലിപ് ഹ്യൂസിന്റെ മരണം ഏല്‍പ്പിച്ച മുറിവുണങ്ങും മുമ്പെ ഇന്ത്യ ആസ്ത്രേലിയ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് നാളെ മുതല്‍ അഡ്ലെയ്ഡില് തുടക്കമാവും. ഡിസംബര്‍ നാലിന് ആരംഭിക്കേണ്ടിയിരുന്ന മല്‍സരം ഹ്യൂസിന്റെ മരണത്തെത്തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
പരമ്പരയിലെ നാല് മല്‍സരങ്ങളിലും വിജയിച്ചാല്‍ ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ മൂന്നില്‍ സ്ഥാനം പിടിക്കാന്‍ ഇന്ത്യക്കാവും. നിലവില്‍ ആറാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.
ഇരുടീമുകളുടെയും നായകന്മാര് കളിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. കൈക്കുഴയ്ക്കേറ്റ പരിക്കില്‍ നിന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി മുക്തനാവുന്നതേയുള്ളു. പരിക്ക് മൂലം മൈക്കല്‍ ക്ലാര്‍ക്കും കളിക്കുന്ന കാര്യ സംശയമാണ്.