അംബാനിക്കും ഷീല ദീക്ഷിതിനുമെതിരെ നിയമനടപടി തുടരും: സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കുമെതിരായ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നിയുക്ത ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. മുമ്പ് 49 ദിവസത്തെ ഭരണകാലത്ത് ദീക്ഷിത്, അംബാനി, മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിമാരായിരുന്ന വീരപ്പ മൊയ്‌ലി, മുരളീ ദിയോറ എന്നിവര്‍ക്കെതിരെ ആംആദ്മി സര്‍ക്കാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം തുടരുമോ എന്ന ചോദ്യത്തിന് ‘അതെ, ഉറപ്പായും’ എന്നായിരുന്നു സിസോദിയയുടെ മറുപടി.

ദീക്ഷിത് മുഖ്യമന്ത്രിയായിരിക്കെ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തെരുവ് വിളക്കുകള്‍ വാങ്ങിയതിലെ ക്രമക്കേടുകള്‍ക്കെതിരെയാണ് ആപ് സര്‍ക്കാര്‍ അന്വേഷണം തുടങ്ങിവച്ചത്.
കൃഷ്ണാഗോദാവരി(കെജി) തടത്തില്‍ നിന്ന് ഉദ്പദിപ്പിക്കുന്ന പ്രകൃതി വാതകത്തിന്റെ വില വര്‍ദ്ധിപ്പിച്ചതിന് കഴിഞ്ഞ ഫെബ്രുവരി 11നാണ് അംബാനിക്കും വീരപ്പമൊയ്‌ലിക്കും മുരളീ ദിയോറയ്ക്കുമെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Top