അച്ചടക്കത്തിന്റെ മാനദണ്ഡമെന്താണെന്ന് തനിക്കറിയില്ലെന്ന് ജേക്കബ് തോമസ്‌

കണ്ണൂര്‍: തനിക്കെതിരേ ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അറിഞ്ഞില്ലെന്ന് ഡിജിപി ജേക്കബ് തോമസ്. അച്ചടക്കത്തിന്റെ മാനദണ്ഡമെന്നതാണെന്ന് തനിക്കറിയില്ല. താന്‍ ടിവി ചാനലുകള്‍ കാണുകയോ പത്രം വായിക്കുകയോ ചെയ്തിട്ടില്ലെന്നും ജേക്കബ് തോമസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

സത്യമേവ ജയതേ എന്നാണു തനിക്കു പറയുവാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സത്യം തെളിഞ്ഞില്ലെയെന്നും ജേക്കബ് തോമസ് മാധ്യമങ്ങളോടു ചോദിച്ചു.

സംസ്ഥാനത്തു വിജിലന്‍സ് സംവിധാനം ഉണ്ടെന്ന് പറയുന്നതു തന്നെ വലിയ കാര്യമാണ്. വിജിലന്‍സിനെ കൂടുതല്‍ മികച്ചതാക്കുവാനാണു നാം ശ്രമിക്കേണ്ടതെന്നും ജേക്കബ് തോമസ് കൂട്ടിച്ചേര്‍ത്തു.

വിജിലന്‍സ് കേസില്‍ ഉള്‍പ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാറില്ല. മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തനിക്കു വിലക്കൊന്നും ഇല്ലെന്നും എന്നാല്‍ സെല്ലോ ടേപ്പിനു പല പല ഉപയോഗങ്ങള്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മനുഷ്യരും പൂര്‍ണമായും സ്വതന്ത്രരല്ലെന്നും വിന്‍സന്‍ എം. പോളിന്റെ സത്യസന്ധതയില്‍ തനിക്ക് ഒരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Top