അച്ഛന് എന്നേക്കാള്‍ ഇഷ്ടം സൊനാക്ഷിയെ: അര്‍ജുന്‍ കപൂര്‍

ബോളിവുഡിലെ പ്രമുഖ നിര്‍മാതാവാണ് ബോണി കപൂര്‍. ബോണിയുടെ മകന്‍ അര്‍ജുന്‍ കപൂര്‍ നായകനാവുന്ന തേവര്‍ ഉടന്‍ തിയെറ്ററുകളില്‍ എത്താനിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ പ്രകടനം നോക്കിയാല്‍ ബോണി കപൂറിന് സ്വന്തം മകനെക്കാള്‍ ഇഷ്ടമായിരിക്കുന്നത് സൊനാക്ഷി സിന്‍ഹയെയാണത്രേ. അര്‍ജുന്‍ കപൂര്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. സൊനാക്ഷി ആരും ഇഷ്ടപ്പെട്ടു പോകുന്ന വ്യക്തിയാണ്. സ്വന്തം മകളെപ്പോലെയാണ് എന്റെ അച്ഛന്‍ സൊനാക്ഷിയെ കാണുന്നത്. ഷൂട്ടിങ് സെറ്റില്‍ നന്നായി പെരുമാറണമെന്ന് അച്ഛന്‍ പറയും. ചെറുപ്പം മുതലുള്ള കൂട്ടുകാരിയാണ് സൊനാക്ഷിയെന്നും അര്‍ജുന്‍ പറയുന്നു. തമിഴ് ചിത്രമായ ഗില്ലിയുടെ ഹിന്ദി പതിപ്പാണ് തേവര്‍. മനോജ് ബാജ്‌പേയ്യാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Top