തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവ് അജയ് തറയിലിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ആന്റണി രാജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന്റെ വക്താവ് സ്ഥാനത്തിരുന്നു പറയേണ്ട കാര്യങ്ങളല്ല അദ്ദേഹം പറയുന്നത്. തറയിലിന്റെ പ്രസ്താവന കെപിസിസി തന്നെ തള്ളിക്കളഞ്ഞുവെന്നും ആന്റണി രാജു പറഞ്ഞു.
കെ.എം.മാണിയില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഡ്ജറ്റ് അവതരിപ്പിക്കണമെന്ന അജയ് തറയിലിന്റെ പ്രസ്താവനയാണ് കേരള കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്.