ന്യൂഡല്‍ഹി: ഔദ്യോഗിക പദവികളില്‍ നിന്നുള്ള അജയ് മാക്കന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തള്ളി. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഒരുപോലെയെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി വ്യക്തമാക്കി.
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് മാക്കന്‍ ഹൈക്കമാന്‍ഡിന് രാജി സമര്‍പ്പിച്ചിരുന്നു. പാര്‍ട്ടി ഏല്‍പിച്ചിരുന്ന എല്ലാ ഔദ്യോഗിക സ്ഥാനങ്ങളും രാജി വയ്ക്കുന്നതായും മാക്കന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.
70 സീറ്റുകളില്‍ ഒന്നു പോലും നേടാനാകാതെ കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യമാണ് ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ കാണാനായത്. അജയ് മാക്കനായിരുന്നു തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. ഈ സാഹചര്യത്തിലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.