അഞ്ച് ദിവസത്തിനകം പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: പത്തു ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ അടക്കമുള്ള 10 ബാറുകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള നടപടി ക്രമങ്ങള്‍ അഞ്ച് ദിവസത്തിനകംനടപ്പാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നികുതി സെക്രട്ടറിയും നികുതി കമ്മിഷണറും ജനുവരി അഞ്ചിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസ് കെ.ബി രാമകൃഷ്ണപിള്ള നിര്‍ദേശിച്ചു.

നേരത്തെ ലൈസന്‍സ് പുതുക്കി നല്കാന്‍ ഹൈക്കോടതി നല്കിയ സമയം ഇന്ന് അവസാനിക്കാനിരിക്കേയാണ് കോടതി അഞ്ച് ദിവസം കൂടി നല്കിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം കൂടി സമയം നീട്ടി നല്കണമെന്ന് എജി ആവശ്യപ്പെട്ടങ്കിലും കോടതി അനുവദിച്ചില്ല.

Top