കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പതിനേഴ് കാരന് അറസ്റ്റിലായി. നഗരത്തിനു ചേര്‍ന്ന ബെഹേലയിലെ ബിജെപി ബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് പതിനേഴുകാരന് അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാവും അയല്പക്കക്കാരും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഓഫീസില്‍ പൂട്ടിയിട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടത്തെിയത്.
പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി ഓഫീസിനടുത്ത് കട നടത്തുന്നയാളുടെ മകനാണ് പ്രതി. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് ബെഹേല പൊലീസ് കേസെടുത്തത്.