തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ധനമന്ത്രി കെ.എം.മാണിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
എന്നാല്‍ അടിയന്തരപ്രമേയത്തിന് മറുപടി നല്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ട് പോവുകയാണെന്ന് സഭയെ അറിയിച്ചു. മന്ത്രിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതു തന്നെ സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു.
തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ മാണിക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും അഴിമതി നടത്തിയ മന്ത്രി കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കോഴ വാങ്ങിയത് മാണിയാണെങ്കിലും നാണക്കേട് കേരളത്തിനാണ്. സര്‍ക്കാര്‍ വീഴുമെന്ന ഭയംകൊണ്ടാ മാണിക്കെതിരേ നടപടിയെടുക്കാന്‍ മടിക്കുന്നത്. ജനങ്ങള്‍ മാണിയെ പൊതുനിരത്തില്‍ വിചാരണ ചെയ്യും. ഈ സാഹചര്യത്തിലെങ്കിലും സര്‍ക്കാര്‍ നടപടിയെടുക്കുമോ എന്നും വി.എസ് ചോദിച്ചു.