തിരുവനന്തപുരം: അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മദ്യനയത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും എ.പ്രദീപ് കുമാര്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
പ്രമേയത്തില്‍ മദ്യനയത്തിലെ മാറ്റത്തെയും എജിയുടെ ഇടപെടലിനെയും പ്രതീപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തില്‍ അടിസ്ഥാനപരമായ യാതൊരു മാറ്റവും നടത്തിയിട്ടില്ലെന്ന് മന്ത്രി കെ.ബാബു അറിയിച്ചു. എജിയുടെ വിശ്വാസ്യതയില്‍ സര്‍ക്കാരിന് സംശയമില്ലെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി. മദ്യനയത്തില്‍ അടിസ്ഥാനപരമായി മാറ്റമുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
മദ്യനയം ഘട്ടംഘട്ടമാക്കി നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.