അടുത്ത വര്‍ഷത്തെ ഏഷ്യാകപ്പ് ക്രിക്കറ്റിന് ബംഗ്ലാദേശ് വേദിയാക്കാന്‍ തീരുമാനം

സിംഗപ്പൂര്‍: ഏഷ്യാകപ്പ് ക്രിക്കറ്റിനു ബംഗ്ലാദേശ് വേദിയാകും. അടുത്തവര്‍ഷം ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് ആറുവരെയാണ് മത്സരങ്ങള്‍ നടക്കുക. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

ഏഷ്യാകപ്പിനു ബംഗ്ലാദേശ് വേദിയാകണമെന്ന് പാക്കിസ്ഥാനാണ് കൗണ്‍സില്‍ യോഗത്തില്‍ നിര്‍ദേശം വച്ചത്. ബിസിസിഐ പ്രതിനിധി ഈ നിര്‍ദേശത്തെ പിന്തുണച്ചു. ടൂര്‍ണമെന്റിന്റെ ഭാഗമായി ട്വന്റി20 മത്സരങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി.

Top