അടുത്ത വർഷം മുതൽ ടെലഗ്രാം സേവനങ്ങക്ക് പണം ഇടാക്കും

2021 മുതൽ മെസേജിംഗ് ആപ്പായ ടെലഗ്രാം ചില സേവനങ്ങള്‍ക്ക് പണം ഈടാക്കി തുടങ്ങുമെന്ന് സിഇഒ പാവല്‍ ദുരോവ് വ്യക്തമാക്കിയതിന് പിന്നാലെ നിരവധി ചർച്ചകളാണ് വരുന്നത്. കമ്പനിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനം കണ്ടെത്തുന്നതിനായാണ് ടെലഗ്രാം നൽകുന്ന ചില സർവീസുകൾക്ക് പണമിടാക്കാൻ തീരുമാനിച്ചത്. ഇപ്പോഴത്തെ ടെലഗ്രാമിന്‍റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് കുറഞ്ഞത് 500 ദശലക്ഷം ഡോളർ ഒരു വർഷം കമ്പനിക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥിരം ഉപയോക്താക്കള്‍ക്ക് ടെലഗ്രാമില്‍ പഴയപോലെ തുടരാനാകും. വണ്‍ ടു വണ്‍ മെസേജിങില്‍ പരസ്യം ഉണ്ടാവില്ല.

എന്നാൽ ടെലിഗ്രാം ചാനലുകള്‍ വഴി പരസ്യം പ്രദർശിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതുകൂടാതെ പ്രീമിയം സ്റ്റിക്കറുകള്‍ അവതരിപ്പിക്കുകയും അതുവഴി സ്റ്റിക്കര്‍ നിര്‍മിക്കുന്നവര്‍ക്ക് കൂടി വരുമാനത്തിന്റെ പങ്ക് നല്‍കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഏകദേശം 50 കോടിയോളം ആളുകളാണ് ടെലഗ്രാം സജീവമായി ഉപയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് ടെലഗ്രാമിന്റെ സേവനങ്ങൾ തുടർന്നും ലഭിക്കുന്നതിനാണ് കമ്പനി ഫണ്ട് സ്വരൂപിക്കുന്നത്. നിലവില്‍ സ്വന്തം അക്കൗണ്ടില്‍നിന്ന് പണമെടുത്താണ് ടെലഗ്രാമിന്റെ ചെലവുകള്‍ വഹിക്കുന്നതെന്ന് ദുരോവ് തന്റെ ടെലിഗ്രാം ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു.

Top