അട്ടപ്പാടിയിലെ ബെന്നിയെന്ന യുവാവിനെ കൊലപ്പെടുത്തിയത് പോലീസെന്ന് രൂപേഷ്

പാലക്കാട്: പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. പാലക്കാട് ജില്ലാ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴായിരുന്നു രൂപേഷിന്റെ പ്രതികരണം. അട്ടപ്പാടിയില്‍ ബെന്നിയെന്ന യുവാവിനെ പോലീസ് കൊലപ്പെടുത്തിയതാണെന്നും രൂപേഷ് മാധ്യമങ്ങളോട് പറഞ്ഞു.

മുദ്രാവാക്യം വിളികളോടെയാണ് രൂപേഷ് കോടതിയിലെത്തിയത്. രൂപേഷിനുവേണ്ടിയുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി നാളെത്തേയ്ക്ക് മാറ്റി വെച്ചു.

അട്ടപ്പാടി ചെമ്മണ്ണൂരില്‍ ദൈരൈരാജ് എന്ന ആദിവാസി യുവാവിനെ രൂപേഷുള്‍പ്പടെയുള്ള 11 അംഗ സംഘം ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിട്ടുള്ളത്.

Top