അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്: സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി മേനകാ ഗാന്ധി

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് ഉയരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പുമന്ത്രി മേനകാ ഗാന്ധി. ശിശുമരണ നിരക്ക് ഉയരാന്‍ കാരണം സര്‍ക്കാരിന്റെ വീഴ്ചയാണെന്നും അംഗന്‍വാടികള്‍ക്കുള്ള ഭക്ഷണം കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും മേനകാ ഗാന്ധി കുറ്റപ്പെടുത്തി.

Top