പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിന് കാരണം കീടനാശിനി പ്രയോഗമാണെന്ന ആരോഗ്യ വകുപ്പിന്റെ വാദം പൊളിച്ച് മെഡിക്കല്‍ സംഘം. ശിശുമരണത്തിന് പ്രധാന കാരണം പോഷകാഹാരക്കുറവെന്ന് ഡോക്ടര്‍മാരുടെ സംഘം. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള സംഘമാണ് പഠനം നടത്തിയത്. മരണകാരണംയുന്നത്.
തലച്ചോറിന്റെ വളര്‍ച്ചക്കുറവിന് കാരണം ഫോളിക് ആസിഡിന്റെ കുറവാണെന്നനും ഗര്‍ഭിണികള്‍ക്ക് യഥാസമയത്ത് പരിചരണം ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്. 83 ശതമാനം കുഞ്ഞുങ്ങള്‍ക്കും തൂക്കകുറവെന്നും ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.