ന്യൂഡല്‍ഹി: പ്രമുഖ ഗാന്ധിയന്‍ അന്നാ ഹസാരെയ്ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ സിങ്. ഹസാരെയുടെ സാമൂഹ്യ താത്പര്യങ്ങള്‍ രാഷ്ട്രീയത്തിനു വഴിമാറിയിരിക്കുകയാണെന്നു വി.കെ സിങ് ആരോപിച്ചു. ഹസാരെയുടെ സമരങ്ങളില്‍ ആം ആദ്മി നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും പങ്കെടുക്കുന്നത് ഇതിനുദാഹരണമാണെന്നും സിങ് പറഞ്ഞു.