ന്യൂഡല്‍ഹി; ബിജെപി നേതൃത്വത്തിന് എതിരെ വീണ്ടും പാര്‍ട്ടി എംപി ശത്രുഘ്‌നന്‍ സിന്‍ഹ. എല്‍ കെ അദ്വാനിക്ക് അര്‍ഹമായ സ്ഥാനം നല്‍കണമെന്നും, പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാന്‍ അദ്വാനിക്ക് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുണ്ടായ ബീഫ് ഉള്‍പ്പെടെയുളള വിവാദങ്ങള്‍ അപലപനീയമാണെന്നും, ബീഹാറില്‍ പ്രാദേശിക നേതാക്കളെ അവഗണിച്ചാണ് ബിജെപി തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയതെന്നും പറഞ്ഞ അദ്ദേഹം ബീഹാര്‍ ഫലത്തിന്റെ ഉത്തരവാദിത്വം അമിത്ഷായ്ക്കും, അരുണ്‍ ജെയ്റ്റിലിക്കും ആയിരിക്കുമെന്നും വ്യക്തമാക്കി.
മുന്‍പ് നടത്തിയ പാര്‍ട്ടി വിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സിന്‍ഹയ്‌ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടിയെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.