കൊച്ചി: കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ബി ഭദ്രക്കെതിരെ കെപിസിസി ജനറല്‍ സെക്രട്ടറിയും ജിസിഡിഎ ചെയര്‍മാനുമായ എന്‍ വേണുഗോപാല്‍ രംഗത്ത്.
ക്ഷണിച്ചുകൊണ്ടുവന്ന് നിര്‍ത്തി മത്സരിപ്പിക്കേണ്ട പ്രാധാന്യം ഭദ്രക്കില്ല. മാത്രമല്ല മത്സരിക്കാന്‍ ഭദ്ര സീറ്റ് ആവശ്യപ്പെട്ടിരുന്നുമില്ല. അധികാര സ്ഥാനത്തേക്ക് പുതിയ താവളം ഭദ്ര അന്വേഷിക്കുന്നതിന്റെ ഭാഗമാണ് പുതിയ വിമര്‍ശനങ്ങളുമായി ഭദ്ര രംഗത്ത് വന്നിരിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
അധികാരത്തിലിരിക്കെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. അഞ്ച് വര്‍ഷം സ്വാഗതം പറഞ്ഞ് നടന്നിട്ടിപ്പോള്‍ സ്വന്തം പരാജയം മറച്ച് വയ്ക്കാന്‍ ശ്രമിക്കുന്നത്. വ്യക്തിത്വമുണ്ടായിരുന്നെങ്കില്‍ രാജി വച്ച് പുറത്തുപോകണമായിരുന്നു.