ന്യൂഡല്‍ഹി: ഹരിയാന മുന്‍ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ ശിക്ഷ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. അധ്യാപക നിയമന അഴിമതിക്കേസില്‍ ചൗട്ടാലയെയും മകന്‍ അജ.് ചൗട്ടാലയെയും മറ്റ് എട്ടുപേരെയും 10 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികളുടെ അപ്പീല്‍ പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
2000-ല്‍ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 3,000 ജൂനിയര്‍ ടീച്ചര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായാണ് കണ്ടെത്തിയത്.