അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതി ശിക്ഷിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യകാലാവധി ഇന്ന് തീരും. പ്രത്യേക കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി പറയാത്ത സാഹചര്യത്തില്‍ ജാമ്യം നീട്ടണമെന്ന് ജയലളിത ഇന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും.
ജയലളിതക്കെതിരെയുള്ള സ്വത്തുകേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എഡിഎംകെ നേതാവ് നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് സുപ്രീംകോടതി വിട്ടിരുന്നു.