അനധികൃത സ്വത്ത് സമ്പാദനം:യെദ്യൂരപ്പയ്‌ക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കോടതി ഉത്തരവായി

ബാംഗ്ലൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബിജെപി നേതാവ് ബി. എസ്. യെദ്യൂരപ്പയ്‌ക്കെതിരെ വീണ്ടും അന്വേഷണം നടത്താന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. കേസ് തള്ളിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

2008ല്‍ വിവിധ ഭൂമിയിടപാടുകളിലൂടെ 6000 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ്‌കേ സ്. ദേവനഹള്ളിയില്‍ 20 ഏക്കര്‍ സ്ഥലവും തുംകൂറിന് സമീപം ദബാസ് പേട്ടില്‍ 100 ഏക്കര്‍ സ്ഥലവും ചട്ടം ലംഘിച്ച് പുനര്‍വിജ്ഞാപനം ചെയെ്തന്നും പരാതിയില്‍ പറയുന്നു. സ്വന്തക്കാരുടെ കമ്പനിക്ക് വ്യവസായവകുപ്പില്‍നിന്ന് സ്വാധീനം ഉപയോഗിച്ച് 500 കോടി രൂപയുടെ വായ്പ നേടിക്കൊടുത്തിട്ടുണ്ടെന്നും പരാതിയിലുണ്ട്.

Top