അനുനയമില്ല, തിരുത്തിയേ തീരൂ: വിഎസ്

ആലപ്പുഴ: പാര്‍ട്ടി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ് സമ്മേളന നടപടികള്‍ ബഹിഷ്‌കരിച്ചു മടങ്ങിയ വിഎസുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ചന്ദ്രന്‍ പിള്ളയും, എസ്. ശര്‍മയും നടത്തിയ ചര്‍ച്ച പരാജയം. പാര്‍ട്ടി നേതൃത്വത്തിന്റെ ദൂതന്മാരായാണ് ഇരുവരും ഇന്നലെ പുന്നപ്രയിലെ വിഎസിന്റെ കുടുംബ വീട്ടിലെത്തിയത്. വിട്ടുവീഴ്ചയ്ക്കില്ലെന്നു വ്യക്തമാക്കിയ വിഎസ് , ഇനി പാര്‍ട്ടിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്നും സൂചന നല്‍കി.
തനിക്കെതിരേ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു പരസ്യപ്പെടുത്തിയ പ്രമേയം മരവിപ്പിച്ചാല്‍ അപ്പോള്‍ ആലോചിക്കാമെന്നു വിഎസ്. സംസ്ഥാന സമിതിയില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നീക്കം.

Top