തെന്നിന്ത്യന്‍ താരം അനുഷ്ക ഷെട്ടി തടി കുറയ്ക്കുന്നു. സൈസ് സീറോ എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരം തടി കുറയ്ക്കുന്നത്. ആര്യയും അനുഷ്കയും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്ന സൈസ് സീറോ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഹൈദരാബാദില്‍ ആരംഭിച്ചു കഴിഞ്ഞു. അനുഷ്ക സിനിമയുടെ സെറ്റില്‍ ജോയ്ന് ചെയ്തു. ആര്യ ഉടന്‍ തന്നെ ഷൂട്ടിങ്ങിനെത്തുമെന്നാണ് വാര്‍ത്തകള്‍. ഉര്‍വശിയും ഭരതും സിനിമയില്‍ മുഖ്യ വേഷങ്ങളെ അവതരിപ്പിക്കുന്നു. തമിഴിലും തെലുങ്കിലും ചിത്രം പുറത്തിറങ്ങും.
പേരു സൂചിപ്പിക്കും പോലെ സ്ത്രീകളുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ടതാണ് സിനിമ. കോമഡി റൊമാന്റിക് എന്റര്‍ടൈനറായിരിക്കും ചിത്രമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പ്രകാശ് കോവലമുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനുഷ്കയുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. ആര്യ മാര്‍ച്ചില്‍ ഷൂട്ടിങ്ങിനെത്തും. ചെന്നൈയിലും ഹൈദരാബാദിലുമായാണ് ചിത്രീകരണം നടക്കുകയെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശ്രുതി ഹാസന് അതിഥി താരമായും സൈസ് സീറോയില്‍ എത്തുന്നു.