നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. ഇന്ന് രാവിലെ 7.30ന് അനൂപിന്റെ വീട്ടില്‍ വച്ചായിരുന്ന വിവാഹം.പത്തനാപുരം സ്വദേശി ഷേമ അലക്‌സാണ്ടറാണ് വധു. ഇരുവരുടെയും ചിത്രങ്ങള്‍ അനൂപ് മേനോന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് ബാലുശ്ശേരി പറമ്പത്ത് വീട്ടില്‍ പി. ഗംഗാധരന്‍ നായരുടെയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടെയും പരേതയായ ലില്ലി അലക്‌സാണ്ടറുടെയും മകളാണ് ഷേമ.