തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ മാണിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുവെന്ന് പിണറായി വിജയന്‍. വിജിലന്‍സ് എസ്.പി സുകേശന്‍ നിലപാട് മാറ്റിയത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു.
അധികാരത്തിലിരുന്ന് അന്വേഷണം നേരിടുന്നതിന്റെ കുഴപ്പമാണിത്. ഉമ്മന്‍ചാണ്ടി നടത്തുന്നത് സംസ്ഥാനത്തെ പൊലീസ് സേനയെ ഭിന്നിപ്പിക്കുന്ന കുതന്ത്രമാണെന്നും പിണറായി കുറ്റപ്പെടുത്തി.
നേരത്തെ അന്വേഷണ സമയത്ത് യാതൊരു തരത്തിലുള്ള ബാഹ്യ ഇടപെടലുകളോ സമ്മര്‍ദ്ദമോ ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സുകേശന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം അന്വേഷണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബാര്‍ കോഴ അന്വേഷണം ഇതുവരെ വിജിലന്‍സ് ഡയറക്ടറുടെ നിരീക്ഷണത്തിലായിരുന്നു നടന്നിരുന്നത്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇനി മുതല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലാകും അന്വേഷണം നടക്കുക.