അന്‍വര്‍ എം.എല്‍.എയുടെ അനധികൃത ഭൂമി സമ്പാദ്യത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം

anwar

തിരുവനന്തപുരം: പി.വി.അന്‍വര്‍ എം.എല്‍.എയുടെ അനധികൃത ഭൂമി സമ്പാദ്യത്തെക്കുറിച്ച് റവന്യൂ വകുപ്പ് അന്വേഷണം തുടങ്ങി.

അന്‍വറിന്റെ പേരില്‍ അനധികൃത ഭൂമിയുള്ള വില്ലേജുകളിലാണ് അന്വേഷണം നടത്തുക.

എം.എല്‍.എ സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടോ? ഭൂപരിധി നിയമം ലംഘിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളാകും അന്വേഷിക്കുക.

നേരത്തെ എം.എല്‍.എയ്‌ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആദായ നികുതി വകുപ്പും അന്വേഷണം തുടങ്ങിയിരുന്നു.

എം.എല്‍.എയുടെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലിലുള്ള പി.വി.ആര്‍ വാട്ടര്‍ തീം പാര്‍ക്ക് നിയമങ്ങള്‍ ലംഘിച്ച് നിര്‍മിച്ചതാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് അന്വേഷണം.

Top