കുട്ടികളെ അപകടങ്ങളില്‍ നിന്ന് രക്ഷിക്കാനും മെബൈല്‍ ആപ്. അപകടങ്ങളില്‍ നിന്ന് എങ്ങനെ രക്ഷനേടാം എന്ന് കുട്ടികളെ മനസ്സിലാക്കുന്നതിനായി നിര്‍മിച്ചിരിക്കുന്ന ഈ ആപ്പിന് പേര് മോണ്‍സ്റ്റര്‍ ഗാര്‍ഡ് എന്നാണ്.
ഏഴ് മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കായാണ് ഇത്. അപകട സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട പ്രാഥമിക നടപടികള്‍ മോണ്‍സ്റ്റര്‍ ഗാര്‍ഡ് പരിശീലിപ്പിക്കും. അഗ്‌നിബാധ മുതല്‍ സുനാമി വരെ ഏത് അപകടം വന്നാലും എങ്ങനെ നേരിടാമെന്നാണ് ആപ് പറയുന്നത്.
അമേരിക്കന്‍ റെഡ് ക്രോസാണ് മോണ്‍സ്റ്റര്‍ ഗാര്‍ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. ഡിസ്‌നിയാണ് ആപിന്റെ സ്‌പോണ്‍സര്‍. ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.
ഐഫോണ്‍ 5, ആന്‍ഡ്രോയിഡ് 3.1 വേര്‍ഷനോ അതിന് ശേഷമുള്ളവയിലും മാത്രമേ പുതിയ ആപ് സപ്പോര്‍ട് ചെയ്യുകയുള്ളൂ.