കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ചക്ക്‌പോസ്റ്റുകള്‍ക്കു നേരെ തീവ്രവാദ സംഘടനയായ താലിബാന്‍ നെടത്തിയ ആക്രമണങ്ങളില്‍ ഒമ്പത് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ കാണ്ഡഹാര്‍ പ്രവിശ്യയിലെയും പടിഞ്ഞാറന്‍ ഹെറാത് പ്രവിശ്യയിലെയും ചെക്ക്‌പോസ്റ്റുകള്‍ക്ക് നേരെയാണ് താലിബാന്‍ ആക്രമണം നടത്തിയത്.
കാണ്ഡഹാറില്‍ അഞ്ചു പൊലീസുകാരും ഹെറാത്തില്‍ നാലു പൊലീസുകാരുമാണ് ആക്രമണങ്ങളില്‍ മരിച്ചത്. ഇരു സ്ഥലങ്ങളിലും പൊലീസ് യൂണിഫോമില്‍ എത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്നും പൊലീസ് പറഞ്ഞു.