വാഷിംഗ്ടണ്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ കുണ്ടൂസ് ആശുപത്രിക്കു നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ മാപ്പു പറഞ്ഞു.
സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് (എംഎസ്എഫ്) മേധാവി ജോവാന്‍ ലിയുവിനെ വൈറ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയാണ് ഒബാമ മാപ്പു പറഞ്ഞത്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കയ്യടക്കിയ കുണ്ടൂസ് നഗരം തിരിച്ചുപിടിക്കാന്‍ വ്യോമാക്രമണം നടത്തുന്നതിനിടെയാണ് അന്തര്‍ദേശീയ ജീവകാരുണ്യ സംഘടന നടത്തിയിരുന്ന ആശുപത്രിയില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 22 പേരാണു കൊല്ലപ്പെട്ടത്.