അഭയാര്‍ത്ഥി പ്രവാഹം തടയാന്‍ നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഓസ്ട്രിയ

വിയന്ന: അതിരുകവിഞ്ഞ അഭയാര്‍ഥി പ്രവാഹം തടയുന്നതിനായി അഭയാര്‍ഥി നിയമങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി ഓസ്ട്രിയ. അഭയാര്‍ഥികള്‍ക്ക് താല്‍ക്കാലിക അഭയം നല്‍കിയാല്‍ മതിയെന്നാണ് നിലവിലെ തീരുമാനം.

പ്രവാസികളായെത്തിയവരെ മൂന്ന് വര്‍ഷത്തിനു ശേഷം അവരുടെ നാടുകളിലേക്ക് തിരിച്ചയ്ക്കുന്നതിനുള്ള ആലോചനകളാണ് നടന്നുവരുന്നത്. അഭയാര്‍ഥികളുടെ നാടുകളുമായി ബന്ധപ്പെട്ട ശേഷം അവിടങ്ങളിലെ ആഭ്യന്തര പ്രശ്‌നം തീരുന്നമുറയ്ക്ക് തിരിച്ചയ്ക്കും.

ഇത് സംബന്ധിച്ച് നിയമ നിര്‍മാണം നടന്ന് വരികയാണെന്ന് ചാന്‍സലര്‍ വെര്‍ണര്‍ ഫെയ്മാന്‍ പറഞ്ഞു. ഡിസംബറോട് കൂടി ഇതിന് അന്തിമ രൂപമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top