റിപ്പബ്ലിക്ക് ഡേയ്ക്ക് അവതരിപ്പിക്കാനുള്ള ദേശീയ ഗാനത്തിനായി അമിതാഭ് ബച്ചനും ഇളയരാജയും ഒന്നിക്കുന്നു. ഇതു ചിത്രീകരിക്കുന്നത് മറ്റൊരു പ്രമുഖനാണ്, പി.സി. ശ്രീറാം. രാജ്യത്തെ പ്രമുഖ നടനും സംഗീതസംവിധായകനും ക്യാമറാമാനും ഒരുമിക്കുന്നതോടെ റിപ്പബ്ലിക് ഡേ ദിവസം റിലീസ് ചെയ്യുന്ന ദേശീയ ഗാനത്തിന്റെ വിഡിയോ ശ്രദ്ധേയമാകുമെന്ന് ഉറപ്പാണ്.
അമിതാഭ് ബച്ചന് തന്നെയാണ് പാടുന്നതും. ദേശീയ ഗാനത്തിന് മാറ്റമൊന്നുമില്ല. ഓസ്കട്രേഷന് മാത്രമാണ് മാറ്റമുള്ളത്. ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡുകള്‍ ഇതിനു വേണ്ടി ഒരുമിക്കുന്നു. സാധാരണ രീതിയില്‍ തന്നെയാണ് ഗാനമൊരുക്കുന്നത്. ജനത്തെ ആവേശം കൊള്ളിക്കുകയാണ് ലക്ഷ്യമെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.