അമിതാഭ് ബച്ചനും ധനുഷും ഒന്നിക്കുന്ന ഷമിതാബിന്റെ ഒഫീഷ്യല്‍ ട്രെയിലറെത്തി

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും തമിഴ് സൂപ്പര്‍ താരം ധനുഷും ഒന്നിക്കുന്ന ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രം ഷമിതാബിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ എത്തി. കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അക്ഷരയുടെ ആദ്യ സിനിമയാണിത്.

പാ എന്ന ചിത്രത്തിന് ശേഷം ബിഗ് ബിയെ നായകനാക്കി ബാല്‍ക്കിയൊരുക്കുന്ന ചിത്രമാണ് ഷമിതാബ്.

ഇളയരാജയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനം കഴിഞ്ഞ ആഴ്ച പുറത്തുവന്നിരുന്നു. രാഞ്ചനയ്ക്കുശേഷം ബോളിവുഡില്‍ ധനുഷ് നായകനാകുന്ന ചിത്രം കൂടിയാണിത്. ഫെബ്രുവരി ആറിന് ചിത്രം തിയറ്ററിലെത്തും.

Top