മുംബൈ: അമീര്‍ ഇനി ഗുസ്തിക്കാരനാകുന്നു. പി.കെയുടെ ഉജ്വല വിജയത്തിന് ശേഷം എത്തുന്ന പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് അമീര്‍ ഖാന്‍.
പെണ്‍മക്കളെ ചാമ്പ്യന്മാരാകുവാന്‍ അദ്ധ്വാനിക്കുന്ന പിതാവിന്റെ കഥപറയുന്നതാണ് ചിത്രം. രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായ ഗുസ്തിക്കാരന്റെ റോളിലാണ് അമീര്‍ അടുത്തതായി അഭിനയിക്കുന്നത് എന്നാണ് ബോളിവുഡിലെ പുതിയ വിശേഷം.
ദംഗല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിതീഷ് തിവാരിയാണ്. ഗുസ്തി എന്ന പേരും സിനിമയ്ക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങളായ ഗീതാ ഫോഗാട്ടിന്റെയും ബബിതാ കുമാരിയുടെയും പിതാവായ മഹാവീര്‍ഫോഗാട്ടിനെയാണ് അമീര്‍ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗുസ്തി ചാമ്പ്യനും പരിശീലകനുമാണ് മഹാവീര്‍ഫോഗാട്ട്. ചിത്രത്തിനായി ഗുസ്തി പരിശീലനത്തിലും ശരീരം രൂപപ്പെടുത്തുന്ന തിരക്കിലുമാണ് അമീര്‍. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.