വാഷിംഗ്ടണ്‍: അമേരിക്കയില്‍ മുസ്‌ലീം വിദ്യാര്‍ഥികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അനുശോചനം രേഖപ്പെടുത്തി. നോര്‍ത്ത് കരോലിനയിലായിരുന്നു അതിദാരുണമായ ഈ സംഭവം നടന്നത്. ഷാഡി ബറാകത,് അദ്ദേഹത്തിന്റെ ഭാര്യ യുസര്‍ അബു സല്‍ഹ, ഇവരുടെ സഹോദരി റസാന്‍ അബു സല്‍ഹ എന്നിവരായിരുന്നു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും സംഭവത്തില്‍ അനുശോചനം അറിയിച്ചു.