വാഷിംഗ്ടണ്‍: ന്യൂയോര്‍ക്ക് സ്‌കൂളുകളില്‍ ഇസ്ലാം അവധി ദിവസങ്ങളായ ഈദ് അല്‍ ഫിത്തറിനും ഈദ് അല്‍ അദയ്ക്കും ഇനി മുതല്‍ അവധിയായിരിക്കും. ന്യൂയോര്‍ക്കിലെ ആയിരക്കണക്കിന് മുസ്ലിങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഈ പ്രഖ്യാപനം മേയര്‍ ബില്‍ ദെ ബ്ലാസിയോയാണ് നടത്തിയത്. ഇതോടെ ന്യൂയോര്‍ക്കിലെ സ്‌കൂള്‍ കലണ്ടറുകളില്‍ ഈദ് അല്‍ ഫിത്തറും ഈദ് അല്‍ അദയ്ക്കും അവധിയായിരിക്കും.
മുസ്ലിങ്ങളോടുള്ള ആദരസൂചകമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ വര്‍ദ്ധിച്ച് വരുന്ന മുസ്ലിം ജനസംഖ്യയും മുസ്ലിങ്ങള്‍ ന്യുയോര്‍ക്ക് നഗരത്തിന് നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് അധികൃതര്‍ ഇത്തരം ഒരു തീരുമാനമെടുത്തത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏതാണ്ട് ഒരു മില്യണ്‍ മുസ്ലിങ്ങളുണ്ടെന്നാണ് കണക്ക്. ഇവര്‍ വളരെ വേഗം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കിയില്‍ മുസ്ലിങ്ങള്‍ ഒരുപാട് യാതനകള്‍ അനുഭവിച്ച വരികയായിരുന്നു. അടുത്തിടെ പാരീസിലെ ഷാര്‍ളി എബ്ദോ വാരികയുടെ ഓഫീസിലുണ്ടായ ഭീകരാക്രമണവും ന്യൂയോര്‍ക്കിലെ മുസ്ലിങ്ങളെ ബാധിച്ചിരുന്നു. എന്നാല്‍ ന്യൂയോര്‍ക്ക് സിറ്റി അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം മുസ്ലിങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.