അമേരിക്കയേയും സഖ്യകക്ഷികളേയും ആക്രമിക്കണമെന്ന് ബിന്‍ലാദന്റെ മകന്‍

വാഷിങ്ടണ്‍: യുഎസിനും സഖ്യരാജ്യങ്ങള്‍ക്കും എതിരെ ചെന്നായ്ക്കളെ പോലെ ഒറ്റയാന്‍ ആക്രമണങ്ങള്‍ നടത്താന്‍ അല്‍ ഖായിദ അനുയായികളോട് ഉസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്റെ ആഹ്വാനം. വാഷിങ്ടണ്‍ ഡിസി, പാരിസ്, ടെല്‍ അവീവ് എന്നീ നഗരങ്ങള്‍ ലക്ഷ്യമാക്കി ഭീകരാക്രമണം നടത്താനാണ് ‘ഭീകരതയുടെ യുവരാജാവ്’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹംസയുടെ വിഡിയോ സന്ദേശത്തിലെ ആഹ്വാനം. ഇത്തരം ‘വിശുദ്ധയുദ്ധം’ ഓരോ വിശ്വാസിയുടെയും കടമയാണെന്നും ഇരുപതുകളുടെ മധ്യത്തിലുള്ള ഹംസ ഓര്‍മിപ്പിക്കുന്നു.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പുതിയ ഹരമായി മാറിയതിനെത്തുടര്‍ന്ന് ഏറെക്കുറെ പിന്തള്ളപ്പെട്ടുപോയ അല്‍ ഖായിദ, ലാദന്റെ മകനെ ഉയര്‍ത്തിക്കാട്ടി പ്രാമുഖ്യം തിരിച്ചുപിടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വിഡിയോ എന്ന് പാശ്ചാത്യ വിദഗ്ധര്‍ കരുതുന്നു. ജിഹാദിനായി ശ്രമിക്കുന്ന എല്ലാവരെയും ഭീകരാക്രമണത്തിന് ഹംസ ആഹ്വാനം ചെയ്യുന്നുണ്ടെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നതും ഈ നിഗമനത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Top