അയച്ച സന്ദേശങ്ങളും ഫോട്ടോസും ഡിലീറ്റ് ചെയ്യാന്‍ പുതിയ ആപ്പ് എത്തി

വാഷിങ്ടണ്‍: അയച്ചുകഴിഞ്ഞ സന്ദേശങ്ങളും ഫോട്ടോകളും ഡിലീറ്റ് ചെയ്യാന്‍ കഴിയുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചു. സ്ട്രിംഗ്‌സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത് സിയാറ്റില്‍ ആസ്ഥാനമായ ടെക് കമ്പനി ബി ലാബ്‌സാണ്.

ആപ്പിളിന്റെ ഐഒഎസ് ആപ്ലിക്കേഷനാണ് ഇത്. സ്ട്രിംഗ്‌സ് ഉപയോഗിച്ച് ഒരാള്‍ക്കോ ഒന്നിലധികം പേര്‍ക്കോ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും അയക്കാം.

വാട്ട്‌സ്ആപ്പില്‍ നിന്നും സ്ട്രിംഗ്‌സിനെ വ്യത്യസ്തമാക്കുന്നത് ഇത് നല്‍കുന്ന സ്വകാര്യതയാണ്. ആര്‍ക്കെല്ലാം സന്ദേശങ്ങള്‍ വായിക്കാമെന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നും സന്ദേശങ്ങള്‍ അയക്കുന്ന ആള്‍ക്ക് തീരുമാനിക്കാനാകും. സ്ട്രിംഗ്‌സ് ഉപയോഗിച്ച് അയച്ച സന്ദേശങ്ങളും ചിത്രങ്ങളും ഡിലീറ്റ് ചെയ്യാനും സാധിക്കും.

Top