മിര്‍പൂര്‍: ബംഗ്ലദേശ് സ്പിന്നര്‍ തായ്ജുള്‍ ഇസ്‌ലാമിനു ഏകദിന ക്രിക്കറ്റില്‍ ലോക റിക്കാര്‍ഡ്. സിംബാബ്‌വെയ്‌ക്കെതിരായ അരങ്ങേറ്റക്കാരന്‍ മത്സരത്തില്‍ ഹാട്രിക് നേടിയാണ് ഇസ്ലാം ഏകദിന ക്രിക്കറ്റിലെ പുതു റിക്കാര്‍ഡ് കുറിച്ചത്. പനയാങ്കര, നയുംബ, ചത്താര എന്നിവരുടെ വിക്കറ്റ് വീഴ്ത്തിയാണ് 22 കാരന്‍ ഇസ്ലാം നേട്ടം സ്വന്തമാക്കിയത്. ഏകദിന ക്രിക്കറ്റിലെ 45-ാം ഹാട്രിക് നേട്ടമാണ് ഇസ്ലാം നേടിയത്.
മത്സരത്തില്‍ ഏഴോവറില്‍ 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ഇസ്ലാമിന്റെ കരുത്തില്‍ ബംഗ്ലാദേശ് സിംബാബ്‌വെയെ 128 റണ്‍സിനു പുറത്താക്കി. മറുപടി ബാറ്റിംഗില്‍ 24.3 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ട ബംഗ്ലാദേശ് ഏകദിന പരമ്പര 5-0ത്തിനു തൂത്തുവാരി.