അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറിക്കെതിരെ അഴിമതിയാരോപണം

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെ അഴിമതി ആരോപണം. ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡിഡിസി) മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷി, അഴിമതിവിരുദ്ധ ബ്യൂറോ തലവന്‍ എ.കെ മീണയ്ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കി.

വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ വിവിധ കമ്പനികള്‍ രൂപീകരിച്ച് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടിയെന്നാണ് ഇയാള്‍ക്ക് എതിരായ ആരോപണം. ഇത്തരത്തില്‍ അനധികൃത നടപടികള്‍ കൊണ്ട് സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായതെന്നും പരാതിയില്‍ പറയുന്നു. പരാതി പരിഗണിച്ച് ഉടന്‍ തന്നെ രാജേന്ദ്ര കുമാറിനെതിരെ നോട്ടീസ് അയക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Top