അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ അന്തരിച്ചു

ഗുഡ്ഗാവ്: അരുണാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി ജര്‍ബോം ഗാംലിന്‍ (53) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.
ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ചൊവ്വാഴ്ച അരുണാചലല്‍പ്രദേശിലേയ്ക്ക് കൊണ്ടുപോകും.

1946 ഏപ്രില്‍ 16ന് അരുണാചലിലെ ആലോയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആസാമിലും ഡല്‍ഹിയിലുമായി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ചരിത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട്. അരുണാചല്‍പ്രദേശ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ആദ്യം ചേര്‍ന്നെങ്കിലും പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1999-2004 കാലഘട്ടത്തില്‍ പാര്‍ലമെന്റ് അംഗമായി.

2004-ല്‍ നിയമസഭയില്‍ എത്തിയ അദ്ദേഹം ഗെഗോംഗ് അപാംഗ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. 2009-ല്‍ ദോര്‍ജി ഖണ്ഡു മന്ത്രിസഭയില്‍ ഊര്‍ജ മന്ത്രിയായിരുന്നു. ഖണ്ഡു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് 2011 മേയ് അഞ്ചിന് ഗാംലിന്‍ മുഖ്യമന്ത്രിയായി. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളെ തുടര്‍ന്ന് ആറ് മാസം മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നത്. 2011 ഒക്‌ടോബര്‍ 31ന് അദ്ദേഹം രാജിവെച്ചു.

Top