തിരുവനന്തപുരം: അരുവിക്കര സീറ്റിനായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. രാജ്യസഭയില്‍ യുവാക്കളെ പരിഗണിക്കാത്തതില്‍ അമര്‍ഷമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ അര്‍ഹരായ യുവനേതാക്കളെ പരിഗണിക്കണെമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കേസ് പറഞ്ഞു. സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് വി.എം സുധീരന് കത്ത് നല്‍കി.
സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രവര്‍ത്തകര്‍ക്ക് നിരാശയുണ്ടാക്കരുത്. വിവാദമില്ലതെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കണമെന്നും ഡീന്‍ കുര്യാക്കോസ് വ്യക്തമാക്കി.