തിരുവനന്തപുരം : അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രചാരണം വി.എസ്. അച്യുതാനന്ദന്‍ നയിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. വിജയകുമാര്‍ പറഞ്ഞു. വിജയകുമാര്‍ തിരുവനന്തപുരത്ത് വി.എസിന്റെ ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം പറഞ്ഞത്.
അരുവിക്കര മണ്ഡലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണം ഇതുവരെ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെന്നും പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വി.എസ് തന്നെ നിര്‍വഹിക്കുമെന്നും വിജയകുമാര്‍ വ്യക്തമാക്കി.
ബുധനാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം അരുവിക്കര തെരഞ്ഞെടുപ്പു പ്രചാരണ പരിപാടിയുടെ ഉദ്ഘാടകനായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ വിളിക്കാന്‍ തീരുമാനിച്ചിരുന്നു. ഒന്‍പതിനോ പത്തിനോ ആര്യനാട് ജംഗ്ഷനില്‍ അച്യുതാനന്ദന്‍ ഉദ്ഘാടകനായി എത്തുമെന്നാണ് വിവരം.