അരുവിക്കരയില്‍ നായര്‍ ഭൂരിപക്ഷ വോട്ടുകളും യുഡിഎഫിന് കിട്ടില്ല: ആര്‍ ബാലകൃഷ്ണപിള്ള

അരുവിക്കര: അരുവിക്കരയില്‍ നായര്‍ സമുദായത്തിന്റെ ഭൂരിപക്ഷം വോട്ടുകളും യുഡിഎഫിന് കിട്ടില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. യുഡിഎഫ് നേതൃത്വത്തിലെ പത്ത് തലകളില്‍ നായര്‍ സമുദായക്കാര്‍ ആരുമില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

എല്‍ഡിഎഫ് കൂടെനിന്ന് ചതിക്കില്ലെന്ന് ഉത്തമ ബോധ്യമുണ്ട്. കേരള കോണ്‍ഗ്രസ് (ബി) യെ മുന്നണിയില്‍ എടുക്കുന്നകാര്യം തീരുമാനിക്കേണ്ടത് എല്‍ഡിഎഫാണെന്നും അദ്ദേഹം വ്യക്തമാക്കി.

പി.സി ജോര്‍ജിനെ മുഖ്യമന്ത്രിക്ക് പേടിയാണ്. നിരവധി തെളിവുകള്‍ അദ്ദേഹത്തിന്റെ കൈയ്യിലുള്ളതാണ് കാരണം. ജോര്‍ജിനെ ഒന്നും ചെയ്യാന്‍ യുഡിഎഫിനാകില്ല. അരുവിക്കരയില്‍ സഹതാപ തരംഗമില്ലെന്നും ജി കാര്‍ത്തികേയന്‍ തുടര്‍ച്ചയായി വിജയിച്ചത് ആര്‍എസ്പി മത്സരിച്ചതുകൊണ്ടാണെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

Top