തിരുവനന്തപുരം: അരുവിക്കരയില്‍ ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ വിജയിച്ചാല്‍ വികസനത്തിന്റെ മാജിക് സംഭവിക്കുമെന്ന് നടന്‍ സുരേഷ് ഗോപി. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ ബിജെപി സ്ഥാനാര്‍ഥിക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ തയാറാണ്. ജനം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നുവെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കാന്‍ ഒട്ടും വൈകരുതെന്നും ആര് എതിര്‍ത്താലും വിഴിഞ്ഞം പദ്ധതി നടപ്പാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഇപ്പോള്‍ ഒരു മാര്‍ഗം തെളിഞ്ഞിരിക്കുകയാണ്. ഈ മാര്‍ഗം സുതാര്യമാണോ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിസഭയും പരിശോധിക്കുകയാണ് വേണ്ടത്. സാധാരണ പ്രജ എന്ന പോലെയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.