തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ ആദ്യ എട്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 72 ശതമാനം പോളിങ് രേഖപ്പെടുത്തി.
ആദ്യ രണ്ട് മണിക്കൂറില്‍ 15 ശതമാനം പോളിങ്ങാണ് നടന്നത്. രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്കു മുന്നില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു.
എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണു വോട്ടെടുപ്പ്. വൈകീട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. 11 ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമുണ്ട്.
പോളിങ് ബൂത്തിലെ തിരക്ക് നല്ല സൂചനയാണെന്നും പോളിങ്ങിന് മഴ തടസ്സമാകില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എസ് ശബരീനാഥന്‍ പറഞ്ഞു. വിജയം സുനിശ്ചിതം ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രം സംശയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറും തികഞ്ഞ വിജയപ്രതീക്ഷയിലാണ് താനെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാലും പറഞ്ഞു.