തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം. വിജയകുമാര്‍ വിജയിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്.
ബൂത്തുകളില്‍ നിന്നു ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണു സിപിഎം നിഗമനം. എം. വിജയകുമാറിന് 60,000 വോട്ടുകള്‍ വരെ ലഭിക്കാം. യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥന് 55,000 വോട്ടുകളും ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് 25,000 വോട്ടുകള്‍ വരെ ലഭിച്ചേക്കും.
പിഡിപി സ്ഥാനാര്‍ഥി പൂന്തുറ സിറാജ് ആയിരം വോട്ടുകള്‍ക്കു താഴെയേ നേടുകയുള്ളൂവെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. കടുത്ത ത്രികോണ മത്സരം നടന്ന അരുവിക്കര ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗാണു രേഖപ്പെടുത്തിയിരുന്നത്. 76.31 ശതമാനം പേരാണു വോട്ട് രേഖപ്പെടുത്തിയത്.