അരുവിക്കര തോല്‍വി: വി.എസും പിണറായിയും വേദി പങ്കിട്ടില്ലെന്ന് പി.ബി വിമര്‍ശനം

ന്യൂഡല്‍ഹി: അരുവിക്കരയില്‍ ഇടതുപക്ഷത്തിന്റെ തോല്‍വിയില്‍ പോളിറ്റ്ബ്യൂറോയ്ക്ക് അതൃപ്തി. വി.എസ്സും പിണറായിയും ഒരുമിച്ച് ഒരേവേദിയില്‍ പ്രചാരണത്തിന് വരണമായിരുന്നെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണവിരുദ്ധ വികാരം മുതലെടുക്കാനും ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. പരാജയം എല്ലാവരുടെയും കണ്ണുതുറപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുമെന്ന് മുന്‍കൂട്ടി കാണമായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ കഴിഞ്ഞില്ലെന്നും പി.ബി വിലയിരുത്തി.

അതേസമയം ഭരണദുരുപയോഗവും വര്‍ഗീയ ധ്രുവീകരണവും ആണ് യുഡിഎഫിനെ വിജയിപ്പിച്ചത് എന്ന കേരളഘടകത്തിന്റെ മറുപടി പി.ബിക്ക് സ്വീകാര്യമായില്ല.

Top